രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വലിയ തോതിൽ വർധിച്ചു വരികയാണ്. കോവിഡ് മരണ നിരക്കിൽ ഇറ്റലിയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. മാത്രമല്ല, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കൊവിഡ് വാക്സിന്; അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി
അതേസമയം, ഒരു മലയാളി കൂടി അന്യസംസ്ഥാനത്ത് ഇന്ന് മരിച്ചു. മഹാരാഷ്ട്രയിലാണ് കോവിഡ് ബാധിച്ച് മലയാളി യുവതി മരിച്ചത്. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യന്‍ (26 ) ആണ് മരിച്ചത്. തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശിനി ആണ്. കോവിഡ് രോഗബാധ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നായ മുംബൈയില്‍ ഇന്ന് 1059 പുതിയ കോവിഡ് കേസുകളും 45 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 6,395 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. പ്രദേശത്ത് മാത്രം 20,749 പേരാണ് ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക