സുന്ദരനായ വില്ലൻ എന്നാണ് നടൻ ദേവനെ പൊതുവേ വിശേഷിപ്പിക്കാറ്. ഇപ്പോഴിതാ സിനിമാ ലോകത്തെ തന്റെ അനുവഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ദേവൻ. നായകനേക്കാൾ സുന്ദരനായ വില്ലൻ വേണ്ടെന്നായിരുന്നു സിനിമാക്കാരുടെ പൊതുവെയുള്ള മനോഭാവമെന്ന് ദേവൻ പറയുന്നു. ‘നായകനാകുക എന്ന എന്റെ ആഗ്രഹം ഒരു സമയത്ത് ഞാൻ മറന്നു. നായക വേഷം കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്ന് മനസിലായി. അങ്ങനെയാണ് വില്ലൻ വേഷങ്ങളിലേക്ക് എത്തുന്നത്. പക്ഷെ, വില്ലൻ വേഷം ചെയ്യുമ്പോഴും എതിരെ നിൽക്കുന്ന നായക നടന്മാർക്ക് എന്നെ ഇഷ്ടമായിരുന്നില്ല’ എന്നും ദേവൻ പറഞ്ഞു.
മലയാളത്തിന്റെ ‘ഹെലൻ’ ബോളിവുഡിലേക്ക്…! ഹെലനായി ജാൻവി കപൂർ..?
ഒരു പെർഫോമർ എന്ന നിലവിൽ തന്റെ പരാമവധി പുറത്തെടുത്താണ് ഓരോ കഥാപാത്രം ചെയ്യാറുള്ളതെന്നും അതുകൊണ്ടായിരിക്കാം മറ്റ് നടന്മാർക്ക് തന്നെ ഇഷ്ടമായിരുന്നില്ലെന്നും ദേവൻ പറഞ്ഞു. ദേവനെന്ന നടനെ ഇഷ്ടമല്ലെന്നും ദേവനെന്ന വ്യക്തിയെ മാത്രമാണ് ഇഷ്ടമെന്നും മലയാളത്തിലെ ഒരു നടൻ മുൻപ് പറഞ്ഞതും ദേവൻ ഓർമിച്ചു.
1984ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളിൽ താരം എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക