ഇന്ത്യയുടെ ‘മനുഷ്യ കമ്പ്യൂട്ടര്‍’ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പങ്കുവച്ച് നടി വിദ്യാബാലന്. ശകുന്തളാ ദേവിയായി വിദ്യാ ബാലന് തന്നെയാണ് സിനിമയില്‍ അഭിനയിക്കുന്നു. വിദ്യാ ബാലന്റെ മികച്ച പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
മലയാളത്തിന്റെ ‘ഹെലൻ’ ബോളിവുഡിലേക്ക്…! ഹെലനായി ജാൻവി കപൂർ..?
കണക്കിന്റെ സങ്കീര്‍ണത വിവരിക്കുന്ന ഒരു വീഡിയോ ആണ് വിദ്യാ ബാലന് ഷെയര്‍ ചെയ്തിരിക്കുന്നത്. വിദ്യാ ബാലന്റെ മകളായി ചിത്രത്തില്‍ അഭിനയിക്കുന്ന സന്യാ മല്‍ഹോത്രയും വീഡിയോയിലുണ്ട്. എന്തിന് പേടിക്കുന്നു, മാത്സ് ജീനിയസ് ഇവിടെയുണ്ട് എന്ന് പറഞ്ഞാണ് വിദ്യാ ബാലന് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
നിരവധി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെ സിനിമാസ്വാദകരെ ഞെട്ടിച്ചിട്ടുള്ള നടിയാണ് വിദ്യാബാലൻ. ശകുന്തള ദേവിയും വിദ്യാബാലന്റെ സിനിമ ജീവിതത്തിലെ നാഴികകല്ലായിരിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക