ആഭ്യന്തര ക്രിക്കറ്റിനു കോവിഡുകാല ചട്ടങ്ങളുമായി (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ – എസ്ഒപി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്.
60 വയസ്സ് കഴിഞ്ഞവരെ സംസ്ഥാന ടീമുകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറ്റി നിർത്തണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ എസ്ഒപിയിലുണ്ട്.
ഇതോടെ, 60 വയസ്സ് കഴിഞ്ഞ പരിശീലകർ പരിശീലന ക്യാംപുകളിൽ തുടരാനാവില്ല. പരിശീലനം പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.
സമ്മതപത്രം
പരിശീലനം പുനരാരംഭിക്കുന്നതിനു മുൻപായി എല്ലാ താരങ്ങളും നിർബന്ധമായും സമ്മതപത്രം ഒപ്പിടണം. പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തങ്ങൾ ഉത്തരവാദികളായിരിക്കുമെന്നാണു സമ്മതപത്രത്തിലുള്ളത്. താരങ്ങളുടെ ആരോഗ്യത്തിലും സുരക്ഷയിലും അസോസിയേഷനുകൾ കർശന ശ്രദ്ധ പുലർത്തണണമെന്നും നിർദേശത്തിലുണ്ട്.
60 കഴിഞ്ഞാൽ
60 വയസ്സ് കഴിഞ്ഞവരെ പരിശീലകരായോ ഒഫിഷ്യൽസായോ ഗ്രൗണ്ട് സ്റ്റാഫായോ നിയമിക്കാൻ പാടില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെയും പരിശീലന ക്യാംപുകളിൽനിന്ന് ഒഴിവാക്കണം.
യാത്ര
സ്റ്റേഡിയം, താമസസ്ഥലം എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ താരങ്ങൾ പരിപൂർണ ശ്രദ്ധ കാണിക്കണം. യാത്രകളിൽ എൻ95 മാസ്ക് നിർബന്ധമായും ധരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക