തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു. ഇന്ന് 242 പേർക്കാണ് തലസ്ഥാന ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. മറ്റു മൂന്ന് ജില്ലകളിലും ഇന്ന് കൊവിഡ് കേസുകളുടെ എണ്ണം നൂറ് കടന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ 97 പേർക്കും കാസർകോട് ജില്ലയിൽ 91 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ; 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയനാനന്ദന്‍ (53), കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 87 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക