മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ തന്റെ വാപ്പച്ചിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്മാന്. ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് ഏറെ ആകര്‍ഷിച്ചിട്ടുള്ള ഒരു ഘടകമാണ് എന്നും ദുൽക്കർ പറയുന്നു.
നടന്റെ വാക്കുകൾ ഇങ്ങനെ
” എന്റെ അച്ഛന് നല്ല ഗ്ലാമര്‍ ഉള്ളയാളാണ് എന്ന് എല്ലാരും പറയുന്നത്. സത്യം പറഞ്ഞാല്‍ ഇതില്‍ എനിക്കു സന്തോഷമാണ്. നമുക്കു ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഓരോ പ്രത്യേകതകള്‍ ഇഷ്ടപെടും. വാപ്പച്ചിയുടെ സ്റ്റൈലും അഭിനയവും ഒകെ എനിക്ക് ഇഷ്ടമാണ്. ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള ഒരു ഘടകമാണ്. എപ്പോളും ചിരിപ്പിക്കുന്ന സ്വഭാവവും ചില സമയത്തെ ഭാവങ്ങളും ഒക്കെ ആരെയും ആകര്‍ഷിക്കുന്നതാണ്. സുരേഷേട്ടന് ഭയങ്കര കമാന്‍ഡിങ് ആണ്. നല്ല പൊക്കവും ശരീരവും ഒക്കെ ഉള്ളത് കൊണ്ട് ആദ്യ ശ്രദ്ധ അദ്ദേഹത്തിലേക്കേ പോകു. ഒരുപാടു വിഷയങ്ങളില്‍ അദ്ദേഹത്തിന് അറിവുണ്ട്”
വാപ്പച്ചിക്ക് ഗാഡ്ജറ്റ്സ് ഒക്കെ വലിയ ക്രേസ് ആണ്. എനിക്ക് കാറുകളോടാണ് കൂടുതല്‍ ഇഷ്ടം. എനിക്ക് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ആണ്‍കുട്ടികള്‍ക്കും അങ്ങനെ തന്നെ ആകുമെന്നും ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക