കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ചികിത്സയില്‍ കഴിയുന്ന 27 പേര്‍ക്കു വൈറസ് ബാധയില്ലെന്നു കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു.
ദുരന്തമുണ്ടായ ഉടനെ രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ ഇന്ന് തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വീണ്ടും കോവിഡ് മരണം ; കൂത്തുപറമ്പ് സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ മരിച്ചു
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി ശൈലജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക