കോഴിക്കോട് രക്തബാങ്കിനു മുന്നിൽ മഴയും അർദ്ധരാത്രിയും കോവിഡ് ഭീതിയുമൊന്നും വക വക്കാതെ വിമാന ദുരന്തത്തിൽപ്പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്നവരുടെ നീണ്ട ക്യൂ. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. തുടർന്ന് ചിത്രം സമൂഹമാധ്യമങ്ങളിലാകെ പങ്കുവെക്കപ്പെട്ടു.
കരിപ്പൂർ വിമാനാപകടം എയർ ഇന്ത്യക്ക് നഷ്ടമാക്കിയത് അവരുടെ പരിചയസമ്പന്നനായ ക്യാപ്റ്റനെ
‘കോഴിക്കോട് മെഡിക്കൽ കോളേജിൽ
ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്….
ഇതാണ് കരുതൽ…. ❤️❤️❤️❤️
കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണെന്നും സൂചനയുണ്ട്. അതേസമയം വ്യോമയാന മന്ത്രാലയം അന്വഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/KunchackoBoban/photos/a.300267316792413/1705042932981504/?type=3
പ്രതികരിക്കാൻ ഇവിടെ എഴുതുക