കോഴിക്കോട് : കേന്ദ്രമന്ത്രി വി.മുരളീധരന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കരിപ്പൂരിലെത്തിയത്.
വിമാന അപകടത്തിൽ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കും. ഞെട്ടിക്കുന്ന അപകടമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കരിപ്പൂര്‍ വിമാനപകടസ്ഥലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കും. രാവിലെ 9 മണിയോടെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം കരിപ്പൂരിലെത്തുക. ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം ആശുപത്രികളില്‍ എത്തി പരുക്കേറ്റവരെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക