ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. താരം തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ശ്വാസതടസത്തെ തുടർന്ന് ഇന്നലെയാണ് സഞ്ജയ് ദത്തിനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് പരിശോധനക്ക് വിധേയനാക്കുകയും ഫലം നെഗറ്റീവാകുകയുമായിരുന്നു . നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് താരം.
അഭിഷേക് ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവ്; ആരാധകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദിയറിയിച്ച് താരം
‘ഞാൻ സുഖമായിരിക്കുന്നുവെന്ന് എല്ലാവരേയും അറിയിക്കുന്നു. ലീലാവതി ആശുപത്രിയിലെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും പരിചരണത്തിന്റെ ഫലമായി ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്ന് കരുതുന്നു’ എന്ന താരം ട്വീറ്റ് ചെയ്തു. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്തും താരത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ചു. എല്ലാ ടെസ്റ്റും പൂർത്തിയാക്കിയ ശേഷം സഞ്ജയ് ദത്ത് ആശുപത്രി വിടുമെന്നും പ്രിയ വ്യക്തമാക്കി. മഹേഷ് ഭട്ടിന്റെ സഡക്ക് 2 ആണ് പുതുതായി പുറത്തിറങ്ങാനിരിക്കുന്ന സഞ്ജയ് ചിത്രം.
റഷ്യയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത; കൊറൊണ വാക്സിന് രണ്ട് ദിവസത്തിനുള്ളില്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക