ബാഹുബലിയുടെ വില്ലൻ ഇനി മിഹീക ബജാജിന്റെ ജീവിതത്തിലെ നായകൻ. തെന്നിന്ത്യന്‍ സിനിമ താരം റാണ ദഗുബാട്ടിയും യുവ സംരംഭകയായ മിഹീക ബജാജും വിവാഹിതരായി. തെലുങ്ക് മര്‍വാരി രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഹൈദരാബാദിലെ റാമനായിഡു സ്റ്റുഡിയോയില്‍ കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം. 30ല്‍ താഴെ അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ദേശിയ അന്തർദേശിയ മേളകളിൽ കയ്യടി നേടിയ കൊന്നപ്പൂക്കളും മാമ്പഴവും പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു
ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിന് എത്തിയത്. സിനിമ മേഖലയിൽ നിന്ന് നടന് വെങ്കിടേഷ്, സാമന്ത, റാം ചരണ്‍, അല്ലു അര്ജ്ജുന്, നാഘചൈതന്യ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ അതിഥികളെയും കോവിഡ് ദ്രുത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. നേരത്തെ വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി സെലിബ്രിറ്റികൾ നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക