കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന ഇഐഎ കരട് വിജ്ഞാപനം പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതായതിനാൽ വിജ്ഞാപനം തള്ളിക്കളയണമെന്ന നിലപാടുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ നിലപാടുമായി വ്യക്തമാക്കി രംഗത്ത് വന്നത്. ഇപ്പോഴുള്ള കോവിഡ് കാലത്ത് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ എന്തിന് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്കാന് ഇതുവരെയും കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും റിയാസ് തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആരോപിച്ചു.
രാജ്യത്തെ 8.5 കോടി കർഷകർക്ക് 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇഐഎ ഡ്രാഫ്റ്റ് 2020 കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതി ഇടപെട്ട് ഓരോ വ്യക്തിക്കും സംഘടനക്കും ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാനുള്ള തീയതി ഓഗസ്റ്റ് 11 എന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പരിസ്ഥിതിയെ തകര്‍ക്കുന്ന വികസനം പ്രോത്സാഹിപ്പിക്കില്ലെന്നും റിയാസ് വ്യക്തമാക്കി. ഇഐഎ കരട് വിജ്ഞാപനത്തിനെതിരെ ഇപ്പോൾ തന്നെ നിരവധി പേര് രംഗത്ത് വന്ന് കഴിഞ്ഞു.
https://www.facebook.com/204967959705820/videos/4175203145887168
പ്രതികരിക്കാൻ ഇവിടെ എഴുതുക