ദിവസവും ഒരു തവണ നാരങ്ങാവെള്ളം കുടിക്കാറുണ്ട്, വൈറ്റമിൻ സി കിട്ടൂലോ അപ്പോൾ കോവിഡൊന്നും വരൂലാലോ? എന്താണ് വൈറ്റമിൻ സി എന്ന് ആദ്യം അറിയാം. പൊതുവെ ഗുണമുള്ള വൈറ്റമിനെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എന്താണ് വൈറ്റമിൻ സി?
വെള്ളത്തിൽ അലിയുന്ന ഒരു വൈറ്റമിനാണ് വൈറ്റമിൻ സി. അസ്കോർബിക് ആസിഡ് എന്നതാണ് ശാസ്ത്രീയ നാമം. മനുഷ്യശരീരത്തിൽ രക്തക്കുഴലുകൾ, പേശികൾ, എല്ലകളിലെ കൊളാജൻ, തരുണാസ്ഥി (കാർട്ടിലേജ്) തുടങ്ങിയവയുടെ രൂപീകരണത്തിന് അത്യന്താപേക്ഷിതമായ ഒരു വൈറ്റമിനാണിത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുവാനും ഇത് അത്യാവശ്യമാണ്.
ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോഗ്യപ്രശ്നങ്ങൾ
വൈറ്റമിൻ സി ഒരു ആന്റി ഓക്സിഡൻറ് ആണ്. ശരീരത്തിനു ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ രക്ഷിക്കാൻ ഈ വൈറ്റമിൻ സഹായിക്കുന്നു. ( ഫ്രീ റാഡിക്കലുകൾ ഹൃദ്രോഗം, ക്യാൻസർ എന്നിവയ്ക്കുള്ള ഒര കാരണമാണ്).
നമ്മുടെ ശരീരത്തിൽ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനും വൈറ്റമിൻ സി സഹായിക്കുന്നു.
നമ്മുടെ ശരീരം വൈറ്റമിൻ സി ഉൽപാദിപ്പിക്കുന്നില്ല എന്നതിനാൽ ഭക്ഷണത്തിലൂടെ കിട്ടിയേ മതിയാവൂ.
വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ:
ചെറുനാരങ്ങ, ഓറഞ്ച്, ബെറികൾ, ഉരുളക്കിഴങ്ങ്, തക്കാളി, കാബേജ് , ബ്രോക്കോളി, ചീര, മുളപ്പിച്ച ധാന്യങ്ങൾ.
സ്ത്രീകൾക്ക് ദിവസേന 75 മില്ലിഗ്രാമും, പുരുഷൻമാർക്ക് 90 മില്ലിഗ്രാമും ആണ് നിഷ്കർഷിച്ചിട്ടുള്ള അളവ്.
വൈറ്റമിൻ സി യുടെ കുറവുകൊണ്ടുള്ള ദോഷങ്ങൾ:
വിളർച്ച, മോണയിൽനിന്ന് രക്തസ്രാവം, ചതവ്, മുറിവ് ഉണങ്ങാൻ താമസം, സ്കർവി.
പച്ചക്കറികളും പഴവർഗങ്ങളും കൂടുതലുള്ള ഭക്ഷണരീതി ചിലതരം ക്യാൻസറുകളുടെ (ബ്രെസ്റ്റ്, കുടൽ, ശ്വാസകോശം) സാധ്യത കുറയ്ക്കും. ഇത് ഈ ഭക്ഷണപദാർഥങ്ങളിലെ വൈറ്റമിൻ സി കാരണമാണോ എന്ന് വ്യക്തമല്ല. കാരണം വൈറ്റമിൻ സി സപ്ലിമെന്റുകൾ അത്രയും ഫലപ്രദമായി കാണുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക