വിമാനത്താവളങ്ങൾ വഴി വീണ്ടും കേരളത്തിൽ സ്വർണ്ണക്കടത്ത്. കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് വീണ്ടും സ്വര്‍ണ്ണക്കടത്ത് നടത്തുകയും പിടികൂടുകയും ചെയ്തത്. 83 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇരു വിമാനത്താവളങ്ങളില്‍ നിന്നുമായി പിടികൂടിയത്. സംഭവത്തില്‍ നാല് യാത്രക്കാര്‍ പിടിയിലായി.
മുൻകൂർ അനുമതി വേണം ഇനി ദുബൈ യാത്രക്ക്; അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഒരു കിലോ സ്വര്‍ണ്ണമാണ് തിരുവനന്തപുരം വിമാനത്താവളം വഴി സംഘം കടത്താന്‍ ശ്രമിച്ചത്. ഏകദേശം 54 ലക്ഷം രൂപ വില വരും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 29 ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കടത്താണ് പിടിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്നാണ് ഈ സ്വര്‍ണ്ണം കണ്ടെടുത്തത്. മിശ്രിത രൂപത്തിലാക്കി കാലിലെ സോക്സിനുള്ളില്‍ ഒളിപ്പിച്ചാണ് ഒരാള്‍ സ്വര്‍ണ്ണം കടത്തിയത്. 336 ഗ്രാം സ്വര്‍ണ്ണ ഇയാളില്‍ നിന്ന് പിടികൂടി.230 ഗ്രാം സ്വര്‍ണ്ണാഭരണമാണ് രണ്ടാമത്തെ ആളില്‍ നിന്നും പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക