റഷ്യയില്‍ വികസിപ്പിച്ച കോവിഡ് വാക്സിന് ‘ സ്പുട്നിക് വി’ ഉടന്‍ ഇന്ത്യയിലേക്കെത്തില്ലെന്ന് റിപ്പോർട്ടുകൾ. വാക്സിന് പരീക്ഷണം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ച 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടായിരുന്നു. എന്നാൽ, റഷ്യയുടെ അനുഭവം മനസിലാക്കിയ ശേഷം വാക്സിന്റെ കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കുന്ന സൂചന.
രോഗം വ്യാപിക്കുന്ന തരത്തിലുള്ള ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പരീക്ഷണ ഘട്ടങ്ങള്‍ ഒഴിവാക്കി വാക്സിന് നല്കാന് സാധിക്കുമെങ്കിലും ഇന്ത്യ ഇപ്പോൾ അത്തരമൊരു സാഹസത്തിനു മുതിരില്ല. ഓക്സ്ഫോഡ് വാക്സിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടും മൂന്നും ഘട്ട ട്രയല്‍ പരീക്ഷണം നിര്‍ദ്ദേശിച്ചിരിക്കെ റഷ്യന്‍ വാക്സിന്റെ കാര്യത്തില്‍ ഇളവ് നല്കാന് സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക