ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനസിലിടം നേടിയ താരമാണ് പ്രഭാസ്. ചിത്രത്തിന്റെ ആദ്യഭാഗത്തിനും ഒരു വർഷത്തിന് ശേഷം വന്ന രണ്ടാം ഭാഗത്തിനും വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴും ആരാധകർക്ക് ബാഹുബലി എന്നാൽ പ്രഭാസ് ആണ്. ബാഹുബലിക്ക് ശേഷം സഹോ എന്ന ചിത്രത്തിൽ താരം എത്തിയെങ്കിലും ബാഹുബലിയോളം പ്രതീക്ഷയിലെത്താൻ ചിത്രത്തിന് സാധിച്ചില്ല. പക്ഷെ അപ്പോഴും പ്രഭാസ് എന്ന നടൻ കയ്യടി നേടി.
അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘അരൂപി’
ബാഹുബലിയിലൂടെ ഇന്ത്യൻ സിനിമാ രംഗത്ത് പ്രസിദ്ധിയാർജിച്ച നടൻ പ്രഭാസിന് റെക്കോർഡ് പ്രതിഫലമാണെന്നാണ് റിപ്പോർട്ടുകൾ. 100 കോടിയാണ് താരം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി വാങ്ങുന്നതെന്നാണ് വിവരം. നേരത്തെ തമിഴ് സൂപ്പർ സ്റ്റാർ രജനികാന്താണ് എ ആർ മുരുഗദോസിന്റെ ദർബാറിനായി 70 കോടി വാങ്ങി റെക്കോർഡിട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രതിഫലത്തിന്റെ വിവരം ശരിയാണെങ്കിൽ രജനിയുടെ റെക്കോർഡ് പ്രഭാസ് തകർക്കും. ഇതോടെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടനായി പ്രഭാസ് മാറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക