പ്രണയിച്ച ആളാല്‍ ചതിക്കപ്പെട്ട് ഒടുവില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ കഥപറയുന്ന ‘അരൂപി’ എന്ന ഹ്രസ്വ ചിത്രം ഇന്‍ഡോ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് വേള്‍ഡ് സിനിമ എന്ന അമേരിക്കന്‍ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വിധിയുടെ വിളയാട്ടം തകര്‍ത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ആര്യകൃഷ്ണന് ആണ് ഹൃസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
നടി നിക്കി ഗല്‍റാണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മേളയില്‍ ഓണ്‍ലൈന്‍ വഴി സംപ്രേക്ഷണം ചെയ്യുന്ന ചിത്രം അമേരിക്കന്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ ഫയര്‍ ടിവി വഴിയും സംപ്രേക്ഷണം ചെയ്യും.
ഏകദേശം മുന്നൂറോളം ചലച്ചിത്രങ്ങളാണ് മേളയുടെ ഭാഗമാകുക. ചലച്ചിത്രമേളയുടെ ജൂറി തിരഞ്ഞെടുക്കുന്നതും വിജയിക്കുന്നതുമായ ചിത്രങ്ങള്‍ക്ക് രാജ്യമൊട്ടാകെള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി റിലീസ് ചെയ്യും. വരുന്ന ഡിസംബര്‍ 27നാകും മേളയിലെ വിജയികളെ പ്രഖ്യാപിക്കുക.
അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച അമ്പിളി സുനില്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
തെലുഗു തമിഴ് ഹിന്ദി ഭാഷകളില്‍ സംഗീത സംവിധാനം ചെയ്തട്ടുള്ള എസ്സ് കെ ബാലചന്ദ്രനാണ് ചിത്രത്തിലെ സംഗീതം നിര്‍വ്വഹിച്ചിട്ടുള്ളത്. വരികള്‍ ചിത്രത്തിന്റെ സംവിധായിക ആര്യകൃഷ്ണന്റെതാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം അനന്ദു ശശിധരനും എഡിറ്റിങ്ങ് ഡോണ്‍ സാക്കിയും ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
പല യാഥാര്‍ഥ്യങ്ങളെയും കോര്‍ത്തിണക്കിയാണ് അരൂപി എന്ന ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
ആര്യ ഇവെന്റ്റ് മീഡിയ എന്റെര്റ്റൈന്മെന്റും യുഗ എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് പ്രൊഡക്ഷന്‍ ഹൗസ് സ്റ്റുഡിയോയുടെയും ബാനറില്‍ കൃഷ്ണ കൃഷ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക