രാജ്യം എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ജനങ്ങള്‍ക്കെല്ലാം സൗഖ്യം നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ടെയ്തു.
ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. നൂറിൽ താഴെ പേർ മാത്രമേ പ്രധാന വേദിയിലുള്ളു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്.
രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ത്രമോദി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.സ്വയം പര്യാപ്ത ഇന്ത്യക്കായി പ്രതിജ്ഞ ചെയ്യാമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും ട്വിറ്ററിൽ കുറിച്ചു . തദ്ദേശഉത്പ്പന്നങ്ങളുപയോഗിച്ച് ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാം. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീരരെ രാജ്യം എന്നും ഓർമ്മിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ട്വിറ്ററിൽ കുറിച്ചു.
Addressing the nation from the Red Fort. https://t.co/uHu73fOF17
— Narendra Modi (@narendramodi) August 15, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക