ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യൻ സൈനികർക്ക് സമർപ്പിച്ച് ട്വിറ്റർ. ഇതിന്റ ഭാഗമായി ദേശീയ യുദ്ധ സ്മാരകത്തിന്റെ മാതൃകയിൽ പ്രത്യേകം രൂപകൽപന ചെയ്ത ഇമോജി അവതരിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് പുതിയ ഇമോജി അവതരണം. സൈനികരുടെ ജീവന് ആദരമർപ്പിച്ചുകൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ #SaluteTheSolidier സംരംഭത്തിനും ട്വിറ്റർ പിന്തുണ അറിയിക്കുന്നുണ്ട്.
Celebrate #IDay2020 with a new emoji, Tweet with: #स्वतंत्रतादिवस, #சுதந்திரதினம், #ಸ್ವಾತಂತ್ರ್ಯದಿನ, #ਸੁਤੰਤਰਤਾਦਿਵਸ, #स्वातंत्र्यदिन, #സ്വാതന്ത്ര്യദിനം, #ସ୍ୱାଧୀନତାଦିବସ, #స్వాతంత్ర్యదినోత్సవం, #સ્વતંત્રતાદિવસ, #স্বাধীনতাদিবস, #IndiaIndependenceDay, #NationalWarMemorial,#یوم_آزادی https://t.co/rRfhyqzvvn
— X India (@XCorpIndia) August 14, 2020
ഓഗസ്റ്റ് 18 വരെയാണ് ഉപയോക്താക്കൾക്ക് പുതിയ ഇമോജി ലഭ്യമാകുക. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, കന്നഡ, പഞ്ചാബി, മറാത്തി, മലയാളം, ബംഗാളി, തെലുങ്ക്, ഗുജറാത്തി, ഒറിയ ഭാഷകളിൽ സ്വാതന്ത്ര്യദിനം എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്യുമ്പോൾ ഈ ഇമോജി ലഭിക്കും. #IndiaIndependenceDay, #SaluteTheSoldier, #IDay2020, #NationalWarMemorial എന്നിവയ്ക്കൊപ്പവും ഈ ഇമോജികൾ ലഭിക്കും.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇത് ആറാം തവണയാണ് ട്വിറ്റർ ഇമോജി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അശോക ചക്രം, ചെങ്കോട്ട, ഇന്ത്യൻ ദേശീയ പതാക പോലുള്ളവ ഇമോജിയായി അവതരിപ്പിച്ചിരുന്നു. മാത്രമല്ല, നാഷണൽ വാർ മെമ്മോറിയൽ എന്ന പേരിൽ ഒരു പുതിയ ട്വിറ്റർ അക്കൗണ്ട് പ്രതിരോധ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക