ഇന്ന് മലപ്പുറം ജില്ലയിൽ സമ്പൂർണ ലോക്ക്ഡൗൺ. ഞായറാഴ്ച്ചകളിൽ അനാവശ്യമായി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നുവെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും.വിവാഹം, മരണം, മെഡിക്കൽ എമർജൻസി, മെഡിക്കൽ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് ലോക്ക് ഡൗൺ ബാധകമായിരിക്കില്ല.
അതേസമയം, കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളില്‍ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. ലോക്ക് ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കളക്ടർ സാംബശിവ റാവു ആണ് അറിയിച്ചത്.
കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കുന്നു;വിശദ വിവരങ്ങൾ ഇങ്ങനെ
ജില്ലയിൽ പുതിയ ക്ലസ്റ്ററുകളുടെ രൂപീകരണത്തിൽ കുറവുണ്ടാവുകയും, ക്ലസ്റ്ററുകളിലെയും കോഴിക്കോട് ജില്ലയിലെയും രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലാകുകയും ചെയ്ത സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഉപാധികളോടെ പിൻവലിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക