രാജ്യത്തെ ആകമാനം ഭീതിയിലാഴ്ത്തുകയാണ് കോവിഡ്. പ്രതിദിനം കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് ഇന്ന് 1758 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകളിൽ ഏറെയും സമ്പർക്കത്തിലൂടെയും ഉറവിടമാറിയാതെയുമുള്ള രോഗബാധയാണെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. കോവിഡ് കാലത്ത് വളരെയധികം പ്രശംസിക്കപ്പെടേണ്ടവരാണ് പോലീസുകാർ.
കോവിഡ് കാലത്തെ തൊണ്ടവേദന ശ്രദ്ധിക്കാനുണ്ടോ?
ഇപ്പോഴിതാ പോലീസുകാർക്കായി ആദരം നൽകുന്നു. 30 ദിവസം കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് സേനയാണ് ആദരം നൽകുന്നത്. കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ‘കോവിഡ് വോറിയര്‍’എന്നു രേഖപ്പെടുത്തിയ പിന് (ചെറുപതക്കം) നല്‍കും. പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ യൂണിഫോമിന്റെ ഇടതു പോക്കറ്റിനു മുകളിലായാണ് അതു ധരിക്കേണ്ടത്. ബഹുമതിക്കായി പരിഗണിക്കേണ്ട ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവികളും യൂണിറ്റ് തലവന്മാരും കണ്ടെത്തണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക