ഈ കൊറോണക്കാലത്ത് ഇഎൻടി വിഭാഗത്തിൽ ചികിത്സ തേടി വരുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ് തൊണ്ടവേദന. കോവിഡ് കാലത്തുവരുന്ന തൊണ്ട പ്രശ്നങ്ങൾ നമ്മളിൽ ചെറിയ ഭയം ഉണ്ടാക്കാം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത് അനുസരിച്ച് കോവിഡ്-19 ന്റെ പ്രധാന രോഗലക്ഷണങ്ങൾ പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ്. ഇതോടൊപ്പം കുളിര്, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷ്ടപ്പെടൽ, തലവേദന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കോവിഡ് രോഗമുള്ളവരിൽ 10 മുതൽ -12 ശതമാനം വരെ പേർക്കു മാത്രമാണ് തൊണ്ടവേദന അനുഭവപ്പെടുന്നത്. അതുകൊണ്ട്തന്നെ എല്ലാ തൊണ്ടവേദനയും കോവിഡ് രോഗത്തിന്റെ ലക്ഷണമല്ല. അതിനാൽ അനാവശ്യമായ ഭയവും ആശങ്കയും ആവശ്യമില്ല.
എപ്പോഴും നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ..? ഊർജ്ജസ്വലരായിരിക്കാൻ ശീലിക്കേണ്ട കാര്യങ്ങൾ
ഇപ്പൊഴത്തെ മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഇടയ്ക്കിടെ വരുന്ന ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചിൽ എന്നിവ അലർജിയുടെ ഭാഗമാകാം. അലർജി മരുന്നുകളും ആവിയും ഉപയോഗിച്ചാൽ ഇവ നിയന്ത്രിക്കാം.
മൂക്കൊലിപ്പ്, തൊണ്ടവേദന, ചെറിയ പനി എന്നിവ ജലദോഷം ആകാം. ആവശ്യത്തിന് വിശ്രമം, രോഗലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രം മതിയാകും. ഉയർന്ന പനി, തൊണ്ട വേദന, മൂക്കൊലിപ്പ് ശരീര വേദന, ശ്വാസംമുട്ടൽ, ഇവയെല്ലാം എച്ച്1എൻ1 പോലുള്ള പനിയാകാം. ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പും മരുന്നുകളും ലഭ്യമാണ്. കോവിഡ് രോഗലക്ഷണങ്ങളോട് വളരെയധികം സാദൃശ്യം ഉള്ളതാണ് എച്ച്1എൻ1.
ഉയർന്ന പനി, തൊണ്ട പഴുക്കൽ എന്നിവ ബാക്ടീരിയൽ രോഗമാകാം. ഇതിന് ആന്റീബയോട്ടിക്കുകൾ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക