മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം രണ്ട് ചിത്രീകരണത്തിന് ഒരുങ്ങുന്നു. ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന് ചെയ്തായിരിക്കും ചിത്രീകരണം.
17ന് ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്ന ദൃശ്യം രണ്ട് സെപ്റ്റംബര്‍ 14നെങ്കിലും ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനം. കോവിഡ് കാല സമ്പര്‍ക്കവ്യാപനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ക്കിടയില്‍ എങ്ങനെ ഷൂട്ടിങ് തുടങ്ങുമെന്ന ചിന്തയാണ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ക്വാറന്റീന് ചെയ്യാമെന്ന പദ്ധതിയിലേക്ക് നീങ്ങുന്നത്.
അതേസമയം ‘ജോർജ്കുട്ടി’യാകാന്‍ ഒരുങ്ങിയിരിക്കുകയാണ് മോഹൻലാൽ. ലോക്ഡൗൺ കാലത്ത് താടി നീട്ടി വളർത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ താടിയെടുത്ത് കഥാപാത്രത്തിനാവശ്യമായ ലുക്കിലേക്ക് അദ്ദേഹം മാറി.
നിരീശ്വരവാദവും യുക്തിവാദവും ടോവിനോ തോമസും; നിലപാട് തുറന്നു പറഞ്ഞ് യുവതാരം
കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങഅ തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക