തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്റര്‍പ്രൈസസിനെ എല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. നാടിന്റെ സ്വത്തും ഭൂമിയും കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കുവാന് അനുവദിക്കില്ല. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരിച്ചാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മുന്നോട്ട് വന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് റിയാസ് കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.
പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
മോദിജി, അദാനിജി,മുരളീധർജി,
നാടിന്റെ സ്വത്തും ഭൂമിയും
കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കുവാൻ അനുവദിക്കില്ല..
ഞങ്ങൾ പൊരുതും..
നമുക്ക് കാണാം… – അദ്ദേഹം കുറിച്ചു.
https://www.facebook.com/PAMuhammadRiyas/posts/1539041936298409
പ്രതികരിക്കാൻ ഇവിടെ എഴുതുക