റോഡരികില്‍ നിന്ന സ്ത്രീ ഉള്‍പ്പെടെയുള്ളവരുടെ മേലേക്ക് പാഞ്ഞു കയറുന്ന കാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ജലന്ധറിലെ പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റിക്ക് സമീപം നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പാഞ്ഞെത്തി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിൽ നിന്ന ആളുകളുടെയും വാഹനങ്ങളുടെയും ഇടയിലേക്ക് ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.
അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന് ആളുകളെ ഇടിച്ചതിന് ശേഷം മറ്റൊരു വാഹനത്തിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചെന്നും ഭർത്താവും മകനും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണെന്നുമാണ് റിപ്പോർട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക