തൃശൂരിൽ വൻ സ്വർണ കവർച്ച. കയ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽനിന്നു വ്യാഴാഴ്ച രാത്രി മൂന്നര കിലോ സ്വർണം കവർന്നു.ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണു കവർച്ച നടന്നത്. രാവിലെ ജീവനക്കാർ ജ്വല്ലറി തുറന്നപ്പോഴാണു കവർച്ച ശ്രദ്ധയിൽപ്പെട്ടത്.
ജ്വല്ലറിയുടെ പിന്നിലെ ഭിത്തി തുരന്നാണു സംഘം അകത്തുകടന്നത്.മൂന്നര കിലോ സ്വർണമാണു സംഘം കവർന്നതെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനു 1.75 കോടി രൂപ മൂല്യം വരുമെന്നു പോലീസ് പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക