ചെന്നൈ-തിരുവനന്തപുരം പ്രതിവാര ട്രെയിന്‍ (12697/98) ആലപ്പുഴ വഴി സര്‍വീസ് നടത്താന്‍ ശുപാര്‍ശ. റെയില്‍വേ ടൈംടേബിള്‍ പരിഷ്കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശ വച്ചത്. നിലവില്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. തിരുവനന്തപുരം – ഗോരഖ്പൂര്‍, തിരുവനന്തപുരം – ഇന്‍ഡോര്‍ ട്രെയിനുകള്‍ കൊച്ചുവേളിയില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.
അതേസമയം, പുനലൂര്‍ – കന്യാകുമാരി പാസഞ്ചര്‍ നാഗര്‍കോവിലില്‍ വച്ച് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി – ഡെറാഡൂണ്‍ എക്സ്പ്രസ് ഡെറാഡൂണ്‍ ഒഴിവാക്കി യോഗ നഗരി ഋഷികേശിലേക്കു നീട്ടി. ഹരിദ്വാറിനടുത്തുള്ള റായ്വാല ജംക്ഷനില്‍ നിന്നു ട്രെയിന്‍ ഋഷികേശിലേക്കു തിരിഞ്ഞു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക