സംസ്ഥാനത്ത് കോവിഡ് പരിശോധന നടത്തുന്നതിനുള്ള പുതിയ നിരക്കുകളും മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. ലക്ഷണങ്ങള്‍ ഉള്ള ആള്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പി സി ആര് പരിശോധന നടത്തണം എന്നാണ് ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗ നിര്‍ദേശം. സംസ്ഥാനത്ത് 234 സ്വകാര്യ ലാബുകളിലാണ് ഇപ്പോള്‍ കോവിഡ് പരിശോധന നടത്തുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്.
പി സി ആര് പരിശോധനയ്ക്ക് 2750 രൂപ നൽകേണ്ടതുണ്ട്. 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്കുള്ള നിരക്ക്. പി സി ആര് പരിശോധനക്ക് 2750 രൂപയും സി ബി നാറ്റിന് 3000 രൂപയും ട്രൂ നാറ്റ് ആദ്യ പരിശോധനയ്ക്കും രണ്ടാം പരിശോധനയ്ക്കും 1500 രൂപ വീതവും നല്‍കണം. അതേസമയം, സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏറെ വർധിച്ചിട്ടുണ്ട്. 1983 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക