ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് താരങ്ങള്‍. ചില ടീമുകള്‍ യുഎഇയിലേക്ക് പറന്നു കഴിഞ്ഞു. യുഎഇയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യന്‍സ് ടീം. അതിനിടെ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്.
യുഎഇയിലേക്ക് പോകാനായി സാധനങ്ങള്‍ ഒരുക്കി വയ്ക്കുന്ന മകള്‍ സമൈറയുടെ ചിത്രമാണ് രോഹിത് പങ്കിട്ടത്. ഹൃദ്യമായൊരു കുറിപ്പും അതിനൊപ്പം രോഹിത് ചേര്‍ത്തിരുന്നു.
‘യുഎഇയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന എനിക്ക് സഹായവുമായി എന്റെ പാക്കര്‍ ചീഫ്. താങ്ക്സ് സമ്മി’- രോഹിത് കുറിച്ചു.
മറ്റൊരു ട്വീറ്റിലൂടെ മുംബൈ ഇന്ത്യന്‍സും സമൈറയുടെ ചിത്രം പങ്കിട്ടിട്ടുണ്ട്. യുഎഇയിലേക്ക് പോകാന്‍ തയ്യാറായി നില്ക്കുന്ന രോഹിത്, റിതിക, സമൈറ എന്നിവരുടെ ഫോട്ടോയാണ് മുംബൈ ഇന്ത്യന്‍സ് പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ഇങ്ങനെയൊരു കുറിപ്പും അവര്‍ ‘സമൈറയുടെ രണ്ടാം ഐപിഎല്ലിന് എല്ലാം സജ്ജം’- എന്നായിരുന്നു കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക