ഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന നീറ്റ്, ജെഇഇ അടക്കമുള്ള പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പ്രചാരണം ശക്തമാകുന്നു. ക്യാമ്ബയിന്റെ ഭാഗമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് നിരാഹാരസമരത്തിലാണ്. പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.
വിപ്പുമായി ജോസും ജോസഫും, മൂന്നാമതൊരു വിപ്പുമായി യുഡിഎഫ്: നാളെ ജോസ്.കെ മാണിക്ക് നിര്‍ണായകം
സെപ്തംബറില്‍ പ്രവേശന പരീക്ഷകള്‍ക്ക് സുപ്രീം കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ പരീക്ഷ നടത്തിപ്പുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. നീറ്റ്, ജെഇഇ പരീക്ഷള്‍ നീട്ടിവെക്കില്ലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. പരീക്ഷ നടത്തിപ്പിന്റെ നിര്‍ദ്ദേശങ്ങളുംപുറത്തിറക്കി. ഇതിനു പിന്നാലെയാണ് കൊവിഡ് സാഹചര്യത്തിലുള്ള പരീക്ഷ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന ഓണ്‍ലൈന്‍ പ്രചാരണം ശക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക