കേരളത്തിൽ കൊവിഡിനെതിരായ പോരാട്ടം കടുപ്പിക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഓണാഘോഷം കരുതലോടെ മതി. പെരുന്നാൾ ആഘോഷങ്ങളിൽ 80 ശതമാനം ആളുകളും നിയന്ത്രണം പാലിച്ചു. എന്നാൽ ചിലരെങ്കിലും മുന്നറിയിപ്പ് ലംഘിച്ചത് കാരണം ചിലയിടങ്ങളിൽ വ്യാപനം ഉണ്ടായി.
എല്ലാം തുറന്നു കൊടുക്കുന്നത് ആളുകളുടെ വരുമാനം നിലക്കാതിരിക്കാൻ ആണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു; അക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്
അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 1908 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക