തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാർക്ക് എതിരെ കസ്റ്റംസ് നോട്ടീസ് അയച്ചു . ജനം ടി.വി കോ ഓര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസിന്റെ നിര്‍ദേശം. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കേസില്‍ കസ്റ്റംസ് ഉടന്‍ സമന്‍സ് അയക്കും.
ജൂലൈ അഞ്ചിന് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയശേഷം പ്രതിയായ സ്വപ്ന സുരേഷും അനില്‍ നമ്ബ്യാരും ഫോണില്‍ പലതവണ ബന്ധപ്പെട്ടതായി പറഞ്ഞിരുന്നു. സ്വപ്ന സുരേഷും അനില്‍ നമ്ബ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. തുടര്‍ന്നാണ് അനില്‍ നമ്ബ്യാരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക