ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ എന്‍ഐഎ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് 5,000 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ജെയ്ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, സഹോദരന് റഫു അസ്ഹര്‍ എന്നിവരാണ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകര്‍. ഇരുവരും ഉള്‍പ്പടെ 20 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
2019 ഫെബ്രുവരിയിലാണ് ചാവേര്‍ ഭീകരന്, സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയത്. 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക