സമൂഹത്തിൽ 60 -70 ശതമാനം പേർക്ക് കൊറോണ വൈറസിന് എതിരായ രോഗപ്രതിരോധ ശേഷി ലഭിച്ചാൽ ബാക്കിയുള്ളവർക്ക് രോഗം വന്നാലും വ്യാപനം സംഭവിക്കാതെ കൈകാര്യം ചെയ്യാം.ഇത് മുന്നിൽ കണ്ടുകൊണ്ട് ഈ കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന രണ്ട് ഉത്പ്പന്നങ്ങളുമായി മിൽമ രംഗത്തെത്തി.
തിരുവോണസദ്യയും പായസവും വിൽക്കാൻ ലൈസൻസ് വേണം; നിബന്ധനകൾ ഇങ്ങനെ
സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് മിൽമ ഗോൾഡൻ മിൽക്ക്, മിൽമ ഗോൾഡൻ മിൽക്ക് മിക്സ് എന്നീ ഉത്പന്നങ്ങൾ മലബാർ മിൽമ പുറത്തിറക്കുന്നത്.ഇത് മലബാറിലെ ക്ഷീരകർഷകരുടെ പ്രതിസന്തിക് ഒരു പരിഹാരവുമാകും. പാൽ വാങ്ങാനാളില്ലാതെ വിഷമത്തിലായ മലബാറിലെ ക്ഷീര കർഷകർക്ക് ഈ ഉത്പന്നങ്ങളുടെ വരവ് ആശ്വാസമാകുന്നു.
മഞ്ഞൾ, ഇഞ്ചി, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളിലെ ബയോ ആക്ടീവുകൾ ശാസ്ത്രീയമായി വേർതിരിച്ചെടുത്ത് പാലിൽ ചേർത്താണ് ഉൽപ്പന്നങ്ങൾ തയാറാക്കുന്നത്. ക്ഷീര കർഷർക്കും സുഗന്ധവിള കർഷകർക്കും പുതിയ വിപണി കണ്ടെത്താൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക