ബിജെപി അനുകൂല നിലപാട് സ്വീകരിച്ച ഫേസ്ബുക്കിന് വീണ്ടും കത്തയച്ച് കോണ്‍ഗ്രസ്. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല. ബിജെപി അനുകൂല നിലപാടില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഫേസ്ബുക്ക് സിഇഒ സക്കര്‍ബര്‍ഗിന് അയച്ച കത്തില്‍ വ്യക്തമാക്കി.
കോവിഡ് മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധര്‍
ഇത്തരം നീക്കങ്ങള്ക്കെതിെര നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്കിന്റെ സ്വകാര്യ നേട്ടത്തിനായി രാജ്യത്ത് സാമൂഹിക അസ്വാസ്ഥ്യം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും എഐസിസി അംഗം കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി ഫേസ്ബുക്കിന്റെ നയങ്ങളില്‍ കമ്പനി വെള്ളം ചേര്‍ക്കുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന വാര്‍ത്ത രാജ്യത്തു കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ രണ്ടാമത് കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക