ന്യൂഡല്‍ഹി: കോവിഡ് മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധര്‍. കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ക്ക് നെഞ്ചിലെ പ്രശ്നങ്ങളുമായി ബന്ധമില്ലെന്നും കോശങ്ങള്‍ക്ക് പുറമേയുള്ള എസിഇ2 റിസപ്റ്ററുകള്‍ ഉപയോഗിച്ചാണ് വൈറസ് കോശങ്ങള്‍ക്കുള്ളില്‍ കയറി പറ്റുന്നതെന്നും ശ്വാസനാളിയിലും ശ്വാസകോശത്തിലും മാത്രമല്ല മറ്റ് പല അവയവങ്ങളിലും എസിഇ2 റിസപ്റ്ററുകള്‍ ഉള്ളതിനാല്‍ അവയെയും വൈറസ് ബാധിക്കാമെന്നും ഡോ. ഗുലേറിയ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 76,472 പേർക്ക് കോവിഡ്; മരണം 1,021
ചില കോവിഡ് രോഗികളില്‍ തലച്ചോറിന് ക്ഷതം സംഭവിക്കാമെന്നും രക്തം കട്ടപിടിക്കുകയും പക്ഷാഘാതവും മസ്തിഷകവീക്കവും ഉണ്ടാകാമെന്നും എയിംസിലെ ന്യൂറോളജി വിഭാഗം തലവന്‍ എം. വി. പദ്മ ശ്രീവാസ്തവ പറയുന്നു.
കോവിഡ് ഒരു മള്‍ട്ടി സിസ്റ്റമിക് രോഗമായി മാറിയെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അടക്കമുള്ളവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക