മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും. കോടതിയലക്ഷ്യ കേസില്‍ ഭൂഷണ് കുറ്റക്കാരനാണെന്ന് ആഗസ്റ്റ് പതിനാലിന് കോടതി വിധിച്ചിരുന്നു. കേസില്‍ മാപ്പ് പറയാന്‍ അവസരം നല്‍കുകയാണെന്ന കോടതിയുടെ വാഗ്ദാനം നേരത്തെ പ്രശാന്ത് ഭൂഷണ് നിരസിക്കുകയായിരുന്നു.
‘ഇന്ത്യ ഇത്ര ദുഷ്ക്കരമായ ഒരവസ്ഥ അഭിമുഖീക്കരിക്കുമെന്ന് ഗാന്ധിപോലും കരുതിക്കാണില്ല’
സുപ്രീംകോടതിയുടെ നിഷ്പക്ഷതയെ കുറിച്ചും, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ കുപ്രസിദ്ധമായ ഹാര്‍ലി ഡേവിഡ്സന് ചിത്രത്തെ വിമര്‍ശിച്ചുമുള്ള പ്രശാന്ത് ഭൂഷന്റെ ട്വീറ്റിന്മേലാണ് കോടതിയുടെ നടപടി. സുപ്രീംകോടതിയാണ് പ്രശാന്ത് ഭൂഷണിനെതിരെ ശിക്ഷ വിധിക്കുന്നത്. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക