ഓണത്തോട് അനുബന്ധിച്ച് തിരുവോണ ദിവസമായ ഓഗസ്റ്റ് 31നും സെപ്റ്റംബർ 1നും റേഷൻ കടകൾ അവധിയായിരിക്കും. അതിനാൽ ഉത്രാട ദിനമായ ഇന്ന് (30-08-2020) ഞായറാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. സംസ്ഥാനത്ത് വെള്ള റേഷൻ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ് ഇന്നും ലഭിക്കും. അഞ്ച് മുതൽ നാലുവരെ അവസാന അക്കം ഉള്ളവർക്കാണ് ഇന്ന് ലഭിക്കുക. അതേസമയം സൗജന്യകിറ്റ് ഈ മാസം വാങ്ങാൻ സാധിക്കാത്തവർക്ക് അടുത്തമാസം വാങ്ങാൻ അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക