ജഗതി ശ്രീകുമാര്‍ പഴയതു പോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ജഗതിയുടെ മകന് രാജ്കുമാറാണ് ഈ സന്തോഷവിവരം പങ്കുവച്ചത്.
ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി അഭിമുഖത്തില്‍ രാജ്കുമാര് വ്യക്തമാക്കുന്നു.
രാജ്കുമാറിന്റെ വാക്കുകള്‍-
‘ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാര്‍ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവര്‍ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറയാറുണ്ട്.
വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാള്‍ പ്രസരിപ്പും ഉണ്ട്. സന്തോഷം ആണെങ്കിലും ദുഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്’.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ജഗതി ശ്രീകുമാര്‍ വീണ്ടും തിരശീലയില്‍ തെളിഞ്ഞുത് അന്ന് മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും കയ്യടിയോടെയാണ് ആ രംഗം കണ്ടത്. നടന് ജഗതി ശ്രീകുമാര്‍ അഭിനയിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രമായിരുന്നു അത്. വാഹനാപകടത്തെ തുടര്‍ന്ന് സിനിമാ ലോകത്തുനിന്ന് ഇടവേളയെടുത്ത ജഗതി ശ്രീകുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അഭിനയവുമായി ക്യാമറയ്ക്ക് മുന്പില് എത്തിയത്.
എറണാകുളത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു പരസ്യചിത്രത്തിന്റെ പ്രകാശനം നടത്തിയത് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു അതിന്റെ നിര്‍വഹിച്ചത്. ഇരുവര്‍ക്കും നടുവില്‍ മന്ദസ്മിതം തൂകിക്കൊണ്ട് സാക്ഷാല്‍ ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടനവും പ്രസ്തുത ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക