കൊല്ലം∙ പോപ്പുലര്‍ ഫിനാന്‍സിനെതിരെ കൊല്ലം ജില്ലയിൽ 200 ഓളം പരാതികളാണ് ലഭിച്ചത്. ചാത്തന്നൂര്‍ ശാഖയെക്കുറിച്ചാണ് ഇതില്‍ ഏറെയും. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിനെ എസ്പി ചുമതലപ്പെടുത്തി.
പരാതികളുടെ എണ്ണം ഇനിയും ഉയരുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടിയിലായ സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ മക്കളെ രാത്രിയോടെ പത്തനംതിട്ടയിൽ എത്തിക്കും.
പോപ്പുലർ ഫിനാൻസിന്റെ കോന്നി വകയാറിലെ ആസ്ഥാനത്ത് നിക്ഷേപകരുടെ പ്രതിഷേധം തുടരുകയാണ്. നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക