ന്യൂയോര്‍ക്ക്: കോപ്പി പേസ്റ്റ് ട്വീറ്റുകൾ ഇനി വേണ്ടെന്ന് ട്വിറ്റെർ. കോപ്പി പേസ്റ്റ് ചെയ്യുന്ന മെസേജുകള്‍ക്ക് ഇനി ട്വിറ്ററില്‍ കാഴ്ചക്കാര്‍ കുറയും എന്നാണ് സൂചന. ലഭ്യമായ ഫീഡുകളുടെയും അവയുടെ ഉപയോഗത്തിന്റെയും ഗുണനിലവാരം മികച്ചതാക്കാന്‍ എപ്പോഴും ട്വിറ്റർ ശ്രദ്ധിക്കാറുണ്ട്.
ബ്ലാക്ക് പാന്തര്‍ താരം ചാഡ്വിക് ബോസ്മാൻ അന്തരിച്ചു
വന്‍ തോതില്‍ സ്പാം മെസേജുകള്‍ ട്വിറ്ററില്‍ നിറയുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. മാത്രമല്ല, പല പരസ്യങ്ങളും പ്രചരണങ്ങളും ഇതോടെ ട്വിറ്ററില്‍ നിന്ന് പുറത്തുപോകുകയും ചെയ്യും. കോപ്പി പേസ്റ്റ് ഉപയോഗിച്ച് നിരവധി സ്പാം ക്യാമ്ബെയിനുകള്‍ സോഷ്യൽ മീഡിയയില്‍ നടക്കുന്നുണ്ട്.
പ്രധാനമായും പല രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു ട്വിറ്ററിന്റെ പുതിയ നടപടി തടസമാകും. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ട്വിറ്ററിന്റെ ഈ നടപടി എന്ന് അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക