മുംബൈ∙ നാട്ടിലേക്കു മടങ്ങിയ സുരേഷ് റെയ്നയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്.
റെയ്ന 2020 ഐപിഎല്ലിൽ കളിക്കില്ല; കാരണം വ്യക്തിപരം
‘ആ വ്യക്തിപരമായ കാരണങ്ങൾ എന്താണെന്ന്
സ്ഥിരീകരിക്കുന്നതുവരെ, ഊഹാപോഹങ്ങൾ പടച്ചുവിടുന്നത് തീർത്തും തെറ്റാണ്. ഇല്ലാത്ത കാര്യങ്ങൾവച്ച് വിട്ടുകളഞ്ഞ സ്ഥലങ്ങൾ പൂരിപ്പിക്കാൻ ദയവുചെയ്ത് ശ്രമിക്കരുത്. സുരേഷ് റെയ്നയ്ക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കുന്നു… ഒരാളുടെ സ്വകാര്യതയെ മാനിക്കുന്നത് ഒട്ടും മോശമല്ലെന്ന് ഓർക്കുക’ – ചോപ്ര ട്വീറ്റ് ചെയ്തു.
റെയ്നയ്ക്ക് പ്രാർഥനകൾ നേർന്ന് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്ലെയും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക