ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് പരീക്ഷ 2020 ന് യു.പി.എസ്.സി. വിജ്ഞാപനം പുറത്തിറക്കി. 15 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ അപേക്ഷ പിന്‍വലിക്കാനും അവസരമുണ്ട്.
ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.www.upsconline.nic.in,www.upsc.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
കോപ്പി പേസ്റ്റ് ട്വീറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ ട്വിറ്റര്‍
21 മുതൽ 30 വയസുവരെയാണ് പ്രായ പരിധി. 2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. (1990 ഓഗസ്റ്റ് രണ്ടിനു മുന്‍പും 1999 ആഗസ്ത് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്). പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 16 മുതല്‍ എഴുത്തു പരീക്ഷ നടത്തും. കേരളത്തില്‍ തിരുവനന്തപുരമാണു പരീക്ഷാ കേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണു കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങള്‍. രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാമത്തെ ഘട്ടം എഴുത്തുപരീക്ഷയാണ്. വിവിധ വിഷയങ്ങളിലായി 1000 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയായിരിക്കും. രണ്ടാംഘട്ടം ഇന്റര്‍വ്യൂവാണ്. 200 ആണ് പരമാവധി മാര്‍ക്ക്.
ബ്ലാക്ക് പാന്തര്‍ താരം ചാഡ്വിക് ബോസ്മാൻ അന്തരിച്ചു
200 രൂപയാണ് അപേക്ഷാഫീസ്. എസ്ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വിസാ/ മാസ്റ്റര്‍/ റുപേ/ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് മുഖേനയും. ഏതെങ്കിലും എസ്ബിഐ ശാഖയില്‍ നേരിട്ടും ഫീസ് അടയ്ക്കാം. സ്ത്രീകള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. ആഗസസ്ത് 31 വരെ നേരിട്ടു പണമായും സെപ്തംബര്‍ ഒന്നു വരെ ഓണ്‍ലൈനായും ഫീസടയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക