ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തും, പ്രത്യേകിച്ചും, ഇറുകിയ ബ്രാ രാത്രിയിൽ ഉറങ്ങുമ്പോൾ ധരിക്കരുത്. ബ്രായുടെ ഇലാസ്റ്റിക്കുള്ള ഭാഗം വരുന്നിടത്ത് പിഗ്മെന്റേഷന് വരാന്‍ സാധ്യതയേറെയാണ്. ചര്‍മഭംഗിയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളില്‍ ഒന്നാണ് പിഗ്മെന്റേഷന്. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് പിഗ്മെന്റേഷന് സാധ്യത വര്‍ദ്ധിപ്പിക്കും.
‘ഓറല്‍ സെക്സ്’ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമോ? സൂക്ഷിക്കുക
രാത്രി ഉറങ്ങുമ്പോൾ ഇറുകിയ ബ്രാ ധരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും, ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. നല്ല ഉറക്കം ലഭിക്കാത്തത് മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കും. ഉറങ്ങുമ്പോള്‍ ചര്‍മത്തില്‍ മുറുകിക്കിടക്കുന്ന ബ്രാ അലര്‍ജിയും ചര്‍മത്തിന് അസ്വസ്ഥതയുമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. രാത്രിയിൽ ബ്രാ ധരിച്ചാൽ രക്തയോട്ടം കുറയും. ബ്രാ എത്രത്തോളം ടൈറ്റാകുന്നുവോ അത്രത്തോളം നല്ലതാണെന്നാണ് മിക്ക സ്ത്രീകളുടേയും ധാരണ. ടൈറ്റ് ബ്രാ ധരിക്കുന്നത് സ്തനാർബുദത്തിന് വരെ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക