തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിതിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
മിതിലാജ് ഡിവൈഎഫ്ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സിപിഎം. കലിങ്ങിന്മുഖം ബ്രാഞ്ച് അംഗവുമാണ്.
പ്രദേശത്ത് ഏതാനും നാളുകളായി സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജിലാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക