ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നൽ മുരളിയുടെ ടീസർ റിലീസായി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മിന്നൽ മുരളി എന്ന കഥാപാത്രത്തിന്റെ ഒരു ഇന്ട്രോ ആണ് ടീസർ നൽകുന്നത്.
‘ഈ ഓണത്തിന് സിനിമ തീയേറ്ററിൽ ഇറക്കണം എന്നാണു കരുതിയത്. നടന്നില്ല.ഇപ്പൊ ടീസർ പുറത്തിറക്കുന്നു.പക്ഷെ ടീസർ ആണെങ്കിലും, സിനിമ ആദ്യ ദിവസം തീയേറ്ററിൽ നിങ്ങളുടെ മുന്പിലേക്കെത്തിക്കുന്ന അതേ ടെൻഷനും ആവേശവുമാണ് മനസ്സിൽ. സ്വീകരിക്കും എന്ന പ്രതീക്ഷയോടെ അവതരിപ്പിക്കുന്നു , ‘മിന്നൽ മുരളി’ ടീസർ.’- ടീസർ പങ്കുവച്ചു കൊണ്ട് സംവിധായകൻ ബേസിൽ ജോസഫ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക