ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം തളളി രണ്ടില ചിഹ്നം കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം തളളിയാണ് തീരുമാനം. എം.എൽഎമാരായ ജോസഫും ഇവരുടെ കൂടെയുള്ള മറ്റ് ജനപ്രതിനിധികളും അയോഗ്യരാവും.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു കമ്മീഷൻ അംഗം തീരുമാനത്തോട് വിയോജിച്ചു. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉള്ള വിഭാഗത്തെയാണ് കേരള കോൺഗ്രസ് (എം) എന്ന് വിളിക്കാൻ കഴിയൂ എന്നായിരുന്നു ഭൂരിപക്ഷ വിധി. രണ്ട് വിഭാഗത്തെയും കേരള കോൺഗ്രസ് (എം) ആയി കണക്കാക്കാൻ കഴിയില്ല എന്നുള്ളതായിരുന്നു അശോക് ലവാസയുടെ ന്യൂനപക്ഷ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക