ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കൊറോണ മഹാമാരിക്കിടയില്‍ ഒരു തിരുവോണം. പതിവ് ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, തലേന്ന് ഉത്രാടപാച്ചിലില്ലാതെ ഒരോണക്കാലം. ഇതാദ്യമായാണ് മലയാളികള്‍ ഇതുപോലൊരു തിരുവോണത്തെ വരവേല്‍ക്കുന്നത്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാതെ സുഹൃത്തുക്കളെ കാണാതെയുള്ള ഒരു ഓണാഘോഷം.
ഈ വര്‍ഷത്തെ ഓണം മലയാളിയ്ക്ക് അല്പം വ്യത്യസ്തം തന്നെയാണ്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ചുമായിരിക്കും മലയാളികളുടെ ഇത്തവണത്തെ ഓണാഘോഷങ്ങള്‍. ഒരുമയുടേയും അതിജീവനത്തിന്റേയും മാനവികതയുടേയും ഓണം കൂടിയാണിത്. അതിജീവനത്തിന്റെ പ്രത്യാശയില്‍ കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് നമുക്ക് ഓണം ആഘോഷിക്കാം.
റിയൽ ന്യൂസ് കേരളയുടെ എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക