മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ ആറു വരെയാണ് ദുഃഖാചരണം. അദ്ദേഹത്തോടുള്ള ആദരസൂചകമെന്നോണം രാഷ്ട്രപതി ഭവനിലും പാർലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. സ്ഥിരമായി ദേശീയപതാക ഉയര്‍ത്തിയിരിക്കുന്ന സ്ഥാപനങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു പ്രണബ് മുഖർജിയുടെ അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഭൗതിക ശരീരത്തിന്റെ സംസ്കാരസമയവും സ്ഥലവും ഉടൻ അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിച്ചു.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു; മരണവിവരം പുറത്തുവിട്ടത് മകൻ
രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ നടക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക