മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.
മാർച്ച് 26 നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. കോറോണയുടെ പശ്ചാത്തലത്തിൽ നീട്ടേണ്ടി വന്ന ചിത്രത്തിനായി പ്രേക്ഷകർ അതിയായ കാത്തിരിപ്പിലാണ്.
‘നാറ്റ’യെഴുതാനാകാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍; നാറ്റ സെല്ലിൽ വിദ്യാർഥികളുടെ വ്യാപക പരാതികൾ
അതിനിടയില്‍ മരക്കാരുടെ കോസ്റ്റ്യൂമിനെക്കുറിച്ചും ചരിത്രത്തെ കുറിച്ചും വിമർശനമുണ്ടായി. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മോഹൻലാൽ മറുപടി നൽകി.കുഞ്ഞാലിമരക്കാരെക്കുറിച്ചുമാത്രമല്ല, മുന്‍പ് പ്രിയന് സംവിധാനം ചെയ്ത ‘ഒപ്പം’ സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നപ്പോഴും സമാനമായി ചില കമന്റുകള്‍ വന്നിരുന്നു.
കണ്ണുകാണാത്തവന്റെ കൈയിലെന്തിനാണ് വാച്ച് എന്നാണ് അന്ന് ചിലര്‍ ചോദിച്ചത്. പടം ഇറങ്ങുന്നതോടെ അതെല്ലാം അപ്രസക്തമായി.അന്വേഷണങ്ങളിലൂടെയും പഠനത്തിലൂടെയും കണ്ടെത്തിയ വസ്തുതകള്‍ മുന്‍നിര്‍ത്തിയും ചില യുക്തികളും അതിലേറെ ഭാവനയും ചേര്‍ത്തുവെച്ചാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക